- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറുക്ക് തൊണ്ടയിൽ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം

X
വീജിഷ്
ആലപ്പുഴ: മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. മങ്കാംകുഴി മലയിൽ പടീറ്റേതിൽ വീട്ടിൽ വിജീഷിന്റെയും ദിവ്യാദാസിന്റെയും ഇരട്ടക്കുട്ടികളിലൊരാളായ വൈഷ്ണവാണ് മരിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ഈ സമയം ദിവ്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിജീഷ് മരപ്പണിക്കാരനാണ്.
അദ്ദേഹം ജോലിയുടെ ആവശ്യത്തിനായി പാലക്കാട് പോയിരിക്കുകയായിരുന്നു.കുട്ടി സ്വയം മുറുക്കെടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. സഹോദരി: വൈഗ.
Next Story

