- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് 17 വയസുകാരിയുടെ വിവാഹം നടത്തി; മാതാപിതാക്കൾക്കും വരനുമെതിരെ കേസ്
കോഴിക്കോട് വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെൺകുട്ടിക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്.
കണ്ണൂർ പെരിങ്ങത്തൂർ സ്വദേശിയായിരുന്നു വരൻ. സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്ക് ലഭിച്ച വിവരം പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
Next Story



