- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം; ചിറ്റൂരിലെ ജയകൃഷ്ണന്റെ ആത്മഹത്യയിൽ വിവാദം; സ്ഥാപനം പൂട്ടിച്ച് പ്രതിഷേധം
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ആരോപണവുമായി കുടുംബം. ചിറ്റൂർ വാൽമുട്ടി സ്വദേശി ജയകൃഷ്ണനെയാണ് ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ജയകൃഷ്ണൻ വായ്‌പ്പ എടുത്തിരുന്നു. ആഴ്‌ച്ചയിൽ 716 രൂപ വീതമാണ് അടക്കേണ്ടിയിരുന്നത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിലെ മാനേജരും ജീവനക്കാരിയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ചിറ്റൂരിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് ജയകൃഷ്ണൻ വായ്‌പ്പയെടുത്തിരുന്നത്.
മൈക്രോ ഫിനാൻസ്‌കാർക്ക് തുക നൽകുന്നതിനായി ഭാര്യ സഹോദരന്മാരെ ബന്ധപ്പെട്ടിരുന്നു. ഇവർ തുകയുമായി വാൽമുട്ടിയിലെ വീട്ടിലെത്തിയെങ്കിലും വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ഓടിളക്കി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സിപിഎം, ഡിവൈഎഫ് ഐ പ്രവർത്തകർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ചിറ്റൂർ പൊലീസും സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു.



