കൊച്ചി: മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

2014ലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കെ വി തോമസിനെതിരെ എറണാകുളത്ത് മത്സരിച്ചിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

കൊല്ലം ക്ലാപ്പന സ്വദേശിയാണ് ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. എറണാകുളത്ത് കലൂരിലാണ് ദീർഘകാലമായി താമസം. ക്രിസ്റ്റി ഫെർണാണ്ടസിന്റെ മൃതദേഹം നാളെ കലൂർ പൊറ്റക്കുഴിയിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. പൊതുദർശനത്തിന് ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും.