തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് തുടങ്ങാനായില്ല. അതിനിടെ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎൻടിയുസി രംഗത്തു വന്നു. സമരത്തിൽ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ് ഐഎൻടിയുസിയുടെ വിമർശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം നിൽക്കുകയാണ്. സിഐടിയുവിനെ മാത്രം സർക്കാർ എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ചോദിച്ചു.

സംഘടനകൾ സമരം തുടരുകയാണ്. ഐടിയു ഒഴികെയുള്ള സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകൾ മുടങ്ങിയത്. ടെസ്റ്റ് പരിഷ്‌ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത്. പൊലീസ് സഹായത്തോടെ ടെസ്റ്റ് നടത്താനുള്ള മോട്ടോർ വാഹന വകുപ്പ് നീക്കവും വിജയിച്ചില്ല.