ന്യൂഡൽഹി:രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണക്കുന്ന നിലപാടുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന പ്രതിജ്ഞയെടുത്തവർക്ക് ഒരിക്കലും ഏക സിവിൽ കോഡ് നടപ്പാക്കുന്നത് എതിർക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞു.തുല്യനീതിക്കു വേണ്ടിയാണ് അത്തരത്തിലൊരു നിയമനിർമ്മാണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.

ഹിന്ദു കോഡ് ഇപ്പോൾതന്നെ നിലവിലുണ്ട് ഹിന്ദു സിഖ് ജൈനന്മാർക്കിടയിൽ അത് ഏകത കൊണ്ടുവന്നോ? നാനാത്വം നിറഞ്ഞ രാജ്യമാണ് നമ്മുടേത്.വിവാഹം, ആചാരം എന്നിവയെക്കുറിച്ചല്ല ഏക സിവിൽ കോഡ്,രണ്ടു ഭാര്യമാർ എന്നതിലേക്ക് മാറിയവർ പലരുണ്ട്. ആരെയും താൻ എടുത്തുപറയുന്നില്ല -ആജ് തക് പരിപാടിയിൽ ഗവർണർ പറഞ്ഞു.

ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട് സ്വകാര്യപബിൽ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.പ്രതിപക്ഷ പാർട്ടികൾ ശക്തമായാണ് ബില്ലിനെ എതിർത്തത്.ഇതിന് പിന്നാലെയാണ് സിവിൽ കോഡിന് അനുകൂലമായ ഗവർണറുടെ നിലപാട്.