- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ പൊലീസുകാരനെതിരെ നടപടി; എസ്‌ഐ ഹാഷിം റഹ്മാനെ സസ്‌പെൻഡ് ചെയ്തു; ഹാഷിം റഹ്മാന്റെ വീഴ്‌ച്ച ചൂണ്ടിക്കാട്ടി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം:ക്ലിഫ് ഹൗസിൽ അപ്രതീക്ഷിതമായി തോക്കിൽ നിന്നും വെടിപൊട്ടിയ സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ.വീഴ്‌ച്ചയുണ്ടായതായ ഡി.ജി.പിയുടെ അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് എസ്‌ഐ ഹാഷിം റഹ്മാനെയാണ് സസ്‌പെൻഡ് ചെയ്തത്. ഹാഷിം റഹ്മാന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന് ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച രാവിലെ 9.30-നാണ് മുഖ്യമന്ത്രയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെടിയുതിർന്നത്.റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ്‌ഐ.യായ ഹാശിം റഹ്മാന്റെ തോക്കിൽനിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്.ക്ലിഫ് ഹൗസിലെ ഗേറ്റിൽ ഗാർഡ് ഡ്യൂട്ടിയിലായിരുന്ന ഹാശിം തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിയുതിരുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിനു പിന്നാലെയായിരുന്നു സംഭവം.
Next Story




