- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത് ഞാൻ ഇങ്ങ് എടുക്കുവാ...'; രാത്രി മെൻസ് വെയറിന് മുന്നിൽ മാസ്ക് ധരിച്ച് രണ്ടുപേർ; തുണികളും വാച്ചുകളും എല്ലാം ചാക്കിലാക്കി കള്ളന്മാർ; ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവച്ച് പോലീസ്
തിരുവനന്തപുരം: മുക്കോല ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിന് സമീപമുള്ള തുണിക്കടയിൽ മോഷണം. റോയൽ മെൻസ് വെയർ എന്ന റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് തുണികളും പണവും കവർന്നതായി പരാതി. രാത്രിയാണ് സംഭവം നടന്നത്. മോഷ്ടാക്കൾ വസ്ത്രങ്ങൾ, വിവിധതരം വാച്ചുകൾ, പെർഫ്യൂമുകൾ, ഒപ്പം കടയിലുണ്ടായിരുന്ന 4000 രൂപയുമാണ് മോഷ്ടിച്ചത്.
മോഷ്ടാക്കൾ രണ്ട് പേർ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിവരം ലഭിച്ചു. ഇരുവരും മാസ്ക് ധരിച്ചിരുന്നു. ചാക്കുകളിൽ വസ്ത്ര ശേഖരം നിറച്ച് ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടു പോയതായാണ് വിവരം. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളം വിദഗ്ധർ എത്തി തെളിവ് ശേഖരിച്ചു. ക്യാമെറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Next Story