- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിയുമായി ഫോൺ; ഡിജിപിയുടെ കൺട്രോൾ റൂമിലേക്ക് വിളിച്ച് കൊല്ലുമെന്ന് പറഞ്ഞത് 12കാരനെന്ന് പൊലീസ് കണ്ടെത്തി; ഭീഷണിയിൽ അന്വേഷണം തുടരും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിക്ക് പിന്നാലെ പോയ പൊലീസ് പ്രതിയെ കുറിച്ച് അറിഞ്ഞ് ഞെട്ടി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോൺ വിളിയെത്തിയത്.
സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോൺ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 12 വയസ്സുകാരനെ പൊലീസ് ചോദ്യം ചെയ്തു. വെറുതെ ഭീഷണിപ്പെടുത്താൻ വിളിച്ചതെന്നാണ് മൊഴി.
ഏതായാലും ഇക്കാര്യം പൊലീസ് ഗൗരവത്തോടെ പരിശോധിക്കും. മറ്റാരുടെയെങ്കിലും പ്രേരണ ഇതിനുണ്ടോ എ്ന്നും പരിശോധിക്കും. കൺട്രോൾ റൂമിലേക്ക് വന്ന ഫോൺ നമ്പർ തിരിച്ചറിഞ്ഞാണ് അന്വേഷണം നടത്തിയത്.
Next Story



