കണ്ണൂർ:നിയമം കൈയിലെടുക്കാൻ ആരെങ്കിലും തുനിഞ്ഞാൽ അതിന് അവർ വലിയ വില നൽകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഉന്നതാരായാലും വിട്ടു വീഴ്ച ഇല്ലാത്ത നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന ഒരു നാടാണ് കേരളം. സർക്കാരിന്റെ നയമാണ് ഇതിന് പ്രധാന കാരണം.സാമൂഹ്യവിരുദ്ധരോട് ഒരുവിട്ടുവീഴ്ചയും സർക്കാർകാണിക്കല്ല. എൽ.ഡി. എഫ് ഭരണത്തിൽജനങ്ങളുടെ സന്തത സഹചാരിയായി പൊലിസ് മാറിയിട്ടുണ്ട്. ഏതു കാര്യത്തിനും നിർഭയമായി പൊലീസിനെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് ജനങ്ങൾ മാറിയിരിക്കുകയാണ്.

എന്നാൽ ചെറിയ വിഭാഗം ഇതിന് എതിരെ പ്രവർത്തിക്കുന്നുണ്ട്അത്തരക്കാരെ സേനയിൽ നിന്ന് ഒഴിവാക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്. സേനയിലുള്ള ഓരോരുത്തരും അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഔദ്യോഗിക ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും ഇതുണ്ടാകണം. അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സേനയാണ് നമ്മുടെ സങ്കൽപത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ 8.30ന് പതാക ഉയർത്തൽ, രക്തസാക്ഷി അനുസ്മരണം, ഒൻപതിന് രജിസ്‌ട്രേഷൻ എന്നിവനടന്നു. ഉദ്ഘാടന പരിപാടിയിൽ കെ.പി. എ സംസ്ഥാന പ്രസിഡന്റ് എസ്. ആർ ഷിനോദാസ് അധ്യക്ഷനായി. . സംസ്ഥാന പൊലിസ് മേധാവി ഡോ. ഷെയ്്ക്ക് ദർവേഷ് സാഹെബ് മുഖ്യപ്രഭാഷണം നടത്തി. എ.ഡി.ജി.പി. എം. ആർ അജിത്ത് കുമാർ, നോർത്ത് സോൺ ഐജി നീരജ് ഗുപ്ത, കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി പുട്ട വിമലാദിത്യ, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന നിർവാഹകസമിതിയംഗം എം.കെ സാഹിദ അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി കെ.പി പ്രവീൺ സംഘടനാ റിപ്പോർട്ടും സംസ്ഥാന ട്രഷറർ എം. സുധീർഖാൻ വരവു ചെലവുകണക്കുംസംസ്ഥാന നിർവാഹസമിതിയംഗം കെ.വി പ്രവീഷ് പ്രമേയങ്ങളും അവതരിപ്പിച്ചു.