- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗണവാടിയ്ക്ക് അടുത്തായി നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ആള് അനക്കം കേട്ടതും നേരെ ഓടിക്കയറിയത് വലിയൊരു മാളത്തിൽ; സ്ഥലത്ത് ജെസിബി അടക്കം പാഞ്ഞെത്തിയപ്പോൾ സംഭവിച്ചത്
തൊടുപുഴ: ഇടുക്കിയിലെ തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ അംഗണവാടിക്ക് സമീപം ഇണചേരുന്ന നിലയിൽ കണ്ടെത്തിയ രണ്ട് കൂറ്റൻ മൂർഖൻ പാമ്പുകളെ പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീം അംഗം ആർ. ജയേഷാണ് പാമ്പുകളെ സുരക്ഷിതമായി മാറ്റിയത്. ഒരു പാമ്പിനെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൺതിട്ട പൊളിച്ച് പുറത്തെടുക്കേണ്ടി വന്നു.
വൈകുന്നേരം അഞ്ചുമണിയോടെ ലക്ഷംവീട് കോളനിയിലേക്കുള്ള പ്രധാന പാതയോരത്താണ് പാമ്പുകളെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആർ. ജയേഷ് സ്ഥലത്തെത്തിയപ്പോഴേക്കും പാമ്പുകൾ സമീപത്തെ പറമ്പിലെ മൺതിട്ടയിലുള്ള മാളത്തിലേക്ക് കയറിപ്പോയിരുന്നു. ഉടൻതന്നെ ഒരു പാമ്പിനെ പിടികൂടാൻ സാധിച്ചെങ്കിലും രണ്ടാമത്തേത് മാളത്തിനുള്ളിൽ ഒളിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണുമാന്തിയന്ത്രം എത്തിച്ച് മൺതിട്ട പൊളിച്ച് രാത്രി ഏഴുമണിയോടെ രണ്ടാമത്തെ പാമ്പിനെയും പുറത്തെടുക്കുകയായിരുന്നു. ആറടിയിലധികം നീളമുള്ള ഈ മൂർഖൻ പാമ്പുകളെ വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം കുളമാവ് വനത്തിനുള്ളിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.




