കൊച്ചി: രണ്ട് വയസ്സുകാരനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച പൂവൻകോഴിയുടെ ഉടമക്കെതിരെ കേസെടുത്ത് പൊലീസ്.എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവിലാണ് പിഞ്ചുകുഞ്ഞിന് നേരെ കോഴിയുടെ ആക്രമണമുണ്ടായത്.കുട്ടിയുടെ മുഖത്തും കണ്ണിനു താഴെയും തലയ്ക്കു പിന്നിലും കൊത്തി ഗുരുതരമായി പരുക്കേൽപിച്ചെന്ന രക്ഷകർത്താവിന്റെ പരാതിയിൽ കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് ഏലൂർ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ 18-നാണ് രണ്ടുവയസ്സുകാരനെ പുവൻകോഴി ആക്രമിച്ചത്.മഞ്ഞുമ്മൽ സ്വദേശിയായ പരാതിക്കാരനെ കാണാൻ ആലുവയിൽനിന്ന് മകളും കുടുംബവും എത്തിയിരുന്നു.ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ ആണ് പൂവൻ കോഴി ആക്രമിച്ചത്.ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം കോഴിയുടെ ഉടമക്കെതിരെ പരാതി നൽകിയിരുന്നത്.