മലപ്പുറം: നിലമ്പൂരിൽ നിന്നും പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തു.

നിലമ്പൂര്‍ സ്റ്റേഷനിലെ പോലീസുകാരന്‍ നിലമ്പൂര്‍ ടൗണിലെ യൂണിയൻ ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങിയ ബിരിയാണി പൊതിയിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. പോലീസുകാരൻ ഉടനടി നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറെ വിവരം അറിയിച്ചു.

ഇതിനേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫീസര്‍ ജൂലിയുടെ നേത്യത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. ഹോട്ടല്‍ ഉടമക്ക് നോട്ടീസും നല്‍കി. ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ വ്യക്തമാക്കി. നഗരസഭ ആരോഗ്യ വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തിയാണ് ഹോട്ടൽ താത്കാലികമായി അടപ്പിച്ചത്.