- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരച്ചീനി തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി: അടിമാലിയിൽ കൃഷിയടത്തിൽ ജോലി ചെയ്യുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. അടിമാലിയിൽ പണിക്കൻകുടി കുളത്തും കരയിൽ സുരേന്ദ്രൻ (കുഞ്ചൻ) ആണ് മരിച്ചത്. 58 വയസ്സായിരുന്നു.
മരച്ചീനി തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സുരേന്ദ്രൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.
Next Story




