- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിക്കുള്ളിൽ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു; നിയന്ത്രണം തെറ്റി വാഹനം പാഞ്ഞുകയറി; മൂന്ന് തൊഴിലാളികൾക്ക് പരിക്ക്; ദാരുണ സംഭവം മലപ്പുറത്ത്
മലപ്പുറം: ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ക്വാറിയിലെ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം നടന്നത്. ലോറിയുടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ലോറിയിലെ ഡ്രൈവര്‍ മുജീബ് റഹ്മാനാണ് മരിച്ചത്. വളാഞ്ചേരിയിലെ ക്വാറിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്.
ചെങ്കൽ ക്വാറിയിലേക്ക് ലോഡ് എടുക്കുന്നതിനായി വരുന്നതിനിടെയാണ് അപകടം. ക്വാറിയിൽ വെച്ച് ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മുജീബ് കുഴഞ്ഞു വീണത്.
ഇതോടെ നിയന്ത്രണം തെറ്റി ലോറി മുന്നോട്ട് നീങ്ങി ചെങ്കൽ ക്വാറിയിലുണ്ടായിരുന്ന മൂന്നു തൊഴിലാളികളെ ഇടിക്കുകയായിരുന്നു. കുഴഞ്ഞുവീണ മുജീബ് റഹ്മാനെയും തൊഴിലാളികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ലോറി ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുജീബ് റഹ്മാന്‍റെ മരണം. പരിക്കേറ്റ തൊഴിലാളികള്‍ ആശുപത്രിയിൽ ചികിത്സയിലാണ്.