- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽദോസ് കുന്നപ്പിള്ളി എംഎൽഎയിൽ നിന്ന് ഇപ്പോഴും ഭീഷണി; പീഡനപരാതി നൽകിയ യുവതി സ്പീക്കർക്ക് നേരിട്ട് പരാതി നൽകി
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ സ്പീക്കർക്ക് പരാതി. എൽദോസിനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് സ്പീക്കർക്ക് പരാതി നൽകിയത്. നീതി ഉറപ്പാക്കുന്നതിനായി തന്നെ സഹായിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
നിയമസഭയിലെത്തി സ്പീക്കർക്ക് നേരിട്ടാണ് യുവതി പരാതി നൽകിയത്. തനിക്ക് നേരിട്ട ദുരനുഭവങ്ങൾ അടക്കം പരാതിയിൽ വിവരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഇപ്പോഴും ഭീഷണി ഉയരുന്നുണ്ട്. ഒരാഴ്ച മുമ്പും എംഎൽഎ മെസേജ് അയച്ചു. എംഎൽഎയുടെ ഫോണിൽ നിന്നാണ് മെസേജ് അയച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
Next Story




