- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിൽ മൊബൈൽ നന്നാക്കുന്നതിൽ തർക്കം; കടയുടമയ്ക്ക് ക്രൂര മർദ്ദനം; കടയിലെ കമ്പ്യൂട്ടറും വിൽപ്പനയ്ക്ക് വച്ച് മൊബൈൽ ഫോണുകളും
ആലുവ: ആലുവയിൽ മൊബൈൽ ഫോൺ കടയുടമയ്ക്ക് ക്രൂരമർദ്ദനം. ചുണങ്ങംവേലി സ്വദേശി അൽഹാദിനാണ് മർദ്ദനമേറ്റത്. തോട്ടുമുഖം സ്വദേശികളായ സദ്ദാം, ഷിഹാബ് എന്നിവരാണ് അക്രമത്തിന് പിന്നിൽ.കടയിലെ കമ്പ്യൂട്ടറും വിൽപ്പനയ്ക്ക് വച്ച് മൊബൈൽ ഫോണുകളും ഇരുവരും ചേർന്ന് നശിപ്പിച്ചു.
മൊബൈൽ ഫോൺ നന്നാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലെത്തിയത്. അൽഹാദിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് നടപടി.
അതേസമയം, കോഴിക്കോട് കെ. എസ്. ഇ. ബി ഓവർസിയറെ ഓഫീസിൽ കയറി സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. വീട്ടിലെ വൈദ്യുതി വിഛേദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. കെഎസ്ഇബി ജീവനക്കാരനെ തല്ലിയ താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കൽ വിനീഷ് (34), വാഴയിൽ സജീവൻ (40), കയ്യേലിക്കൽ അനീഷ് (37), ചെട്ട്യാൻകണ്ടി ഷരീഫ് (41), കയ്യേലിക്കൽ അനൂപ് (35) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.




