- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൃത്താദ്ധ്യാപിക സ്വീറ്റി പ്രിയങ്ക കേസ് പിൻവലിച്ചു; പകർപ്പവകാശ ലംഘനക്കേസ് കോടതി തള്ളി
തിരുവനന്തപുരം: ഫെയ്‌സ് ബുക്ക് ഇന്ത്യ ഓൺലൈൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡിനെ പ്രതി ചേർത്ത് കുച്ചുപ്പുടി നൃത്തകല അദ്ധ്യാപിക സ്വീറ്റി പ്രിയങ്ക സമർപ്പിച്ച പകർപ്പവകാശ ലംഘന മോഷണക്കേസ് തലസ്ഥാന ജില്ലാ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പകർപ്പവകാശ ലംഘനക്കേസ് തള്ളിയത്. പ്രതിഭാഗം ഹാജരായ ശേഷം വാദിയായ സ്വീറ്റി പ്രിയങ്ക കേസ് പിൻവലിക്കാൻ അനുമതി തേടി സമർപ്പിച്ച കേസ് പിൻവലിക്കൽ ഹർജിയിലാണ് കോടതി ഉത്തരവ്.
നൃത്തമോഷണം തടഞ്ഞു കൊണ്ട് 2021 ൽ ഫേസ് ബുക്കിന് പ്രിൻസിപ്പൽ ജില്ലാ കോടതി ഇൻജംഗ്ഷൻ ഉത്തരവ് നൽകിയിരുന്നു. വെമ്പാട്ടി രവിശങ്കർ നൃത്തകലാലയത്തിന്റെ കുച്ചുപ്പുടി നൃത്തകല സോഷ്യൽ മീഡിയയായ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ഫേസ് ബുക്കിനെ വിലക്കി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്.
ശ്രീകാര്യം സ്വദേശിയായ വെമ്പാട്ടി രവിശങ്കർ കുച്ചുപ്പുടി സ്‌ക്കൂൾ അദ്ധ്യാപിക സ്വീറ്റി പ്രിയങ്ക വെമ്പാട്ടി രവിശങ്കർ (43) സമർപ്പിച്ച പകർപ്പവകാശ ലംഘന കേസിലാണ് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തന്റെ അനുമതിയോ തന്നിൽ നിന്ന് പകർപ്പവകാശമോ വാങ്ങാതെ അനധികൃതമായി സംപ്രേഷണം ചെയ്യുന്നതിനാൽ പലരും കോപ്പിയടിച്ച് വികലമായി ചിത്രീകരിച്ച് പരിപാവനമായ കലയുടെ അന്ത:സത്ത നശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രിയങ്ക സമർപ്പിച്ച ഇൻജംഗ്ഷൻ ഹർജിയിലാണ് സംപ്രേഷണം കോടതി തടഞ്ഞത്.



