തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഓമിക്രോൺ വകഭേദം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. അതിനിടെയിലാണ് കേരളത്തിലെ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്. ഞായറാഴ്ച മാത്രം കേരളത്തിൽ 111 കേസുകളാണ് പുതിയതായി സ്ഥീരികരിച്ചിരിക്കുന്നത്. 122 കേസുകളാണ് ആകെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

1828 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതിൽ 1634 കേസുകളും കേരളത്തിലാണ്. കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ വൺ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. 38 രാജ്യങ്ങളിലാണ് ഈ വകഭേദം റിപ്പോർട്ട് ചെയ്തിരുന്നത്.