- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിതെന്നും കരുതൽ തുടരുകയും അതേസമയം ആശങ്കയൊഴിവാക്കുകയും ചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി; കോവിഡിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഉന്നതതല യോഗം
ന്യൂഡൽഹി: കോവിഡ് കേസുകൾ ഉയരുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിൽ കരുതൽ ശക്തമാക്കാൻ തീരുമാനം. കോവിഡിനു പുറമേ ശ്വാസകോശരോഗങ്ങൾ കൂടി വർധിക്കുന്ന സാഹചര്യത്തിലാണ് യോഗം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിതെന്നും കരുതൽ തുടരുകയും അതേസമയം ആശങ്കയൊഴിവാക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ബോധവൽക്കരണത്തിനായി മോക്ഡ്രില്ലുകൾ സംഘടിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ജനങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുകയും വേണം. ഓരോ മൂന്നുമാസം കൂടുമ്പോഴും ആശുപത്രികളിൽ മോക്ഡ്രില്ലുകൾ സംഘടിപ്പിക്കണം. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുനൽകുകയാണെന്നും ആരോഗ്യം രാഷ്ട്രീയത്തിനുള്ള മേഖലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യവകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



