- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മിനിറ്റിൽ കോവിഡ് സാധ്യത അറിയാം; ശബ്ദ പരിശോധനയുമായി ഐഐഎസ്സി ; പരിശോധന ശ്വാസോച്ഛ്വാസം, ചുമ, സംസാരം എന്നിവയുടെ ഓഡിയോ റെക്കോർഡ് ചെയ്ത്
ബെംഗളൂരു ഒരു മിനിറ്റിനുള്ളിൽ ശബ്ദത്തെ അടിസ്ഥാനമാക്കി കോവിഡ് സാധ്യത കണ്ടെത്തുന്ന പരിശോധനാ രീതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) വികസിപ്പിച്ചു. https://coswara.iisc.ac.in സൈറ്റിൽ വിവരങ്ങൾ നൽകി ആർക്കും സൗജന്യമായി പരിശോധന നടത്താം.
ശ്വാസോച്ഛ്വാസം, ചുമ, സംസാരം എന്നിവയുടെ ഓഡിയോ സൈറ്റിൽ റിക്കോർഡ് െചയ്യും. ഇതു പരിശോധിച്ച് കോവിഡ് വരാനുള്ള സാധ്യത സ്‌കോറിലൂടെ അറിയാം. പൂജ്യത്തിനും ഒന്നിനുമിടയിലാണ് ആകെ സ്‌കോർ. ലഭിക്കുന്ന സ്‌കോർ 0.5നു മുകളിലാണെങ്കിൽ കോവിഡ് സാധ്യത കൂടുതലാണെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഐഐഎസ്സി അസിസ്റ്റന്റ് പ്രഫസർ ശ്രീറാം ഗണപതി പറഞ്ഞു.
Next Story



