പാലക്കാട്: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുന്നവർക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ല. അതുകൊണ്ടാണ് രാഹുൽഗാന്ധിയെ പോലൊരാളെ സമ്മർദം ചെലുത്തി വയനാട്ടിലേക്ക് മത്സരിക്കാൻ പറഞ്ഞയച്ചത്. അവർ കാണിച്ചത് രാഷ്ട്രീയ മണ്ടത്തരമാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബിജെപിയാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിച്ചത്. ഇപ്പോഴത് തിരുത്താൻ തയ്യാറായിരിക്കുന്നു. അതുകൊണ്ടാണ് രാഹുലിനെ ബിജെപിക്കെതിരേ പിന്തുണയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട്ടിൽ ഒഴിയാനാണു സാധ്യത. അങ്ങനെവന്നാൽ വയനാട്ടിലെ വോട്ടർമാരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണെന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.