- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മിക്ക് സിപിഎം പിന്തുണ; ഡൽഹി ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കുമെന്ന് യെച്ചൂരി
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ അധികാരം കവർന്നെടുക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെ എതിർക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഓർഡിനൻസിനെതിരായ നീക്കത്തിൽ എഎപിയെ പിന്തുണക്കണമെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരി കെജരിവാൾ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും .ഡൽഹിയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്ഥലംമാറ്റുന്നതിനുമുള്ള അധികാരം ലെഫ്. ഗവർണർക്ക് നൽകിക്കൊണ്ടുള്ളതാണ് ഓർഡിനൻസ് .
എട്ട് വർഷത്തെ പോരാട്ടത്തിന് ശേഷമാണ് സുപ്രീംകോടതിയിൽ നിന്നും വിധി ഉണ്ടായതെന്ന് കെജരിവാൾ പറഞ്ഞു. എന്നാൽ കേന്ദ്രം അത് ഓർഡിനൻസ് ഇറക്കി റദ്ദാക്കി. ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതായിരുന്നു ഈ നടപടി. പാർലമെന്റിൽ ബിൽ വരുമ്പോൾ തങ്ങൾക്ക് പിന്തുണ തേടിയാണ് നേതാക്കളെ കാണുന്നതെന്നും കെജരിവാൾ വ്യക്തമാക്കി.
ഇത് കെജരിവാളിന്റെ വിഷയമല്ല. രാജ്യത്തെ ജനങ്ങളുടെ പ്രശ്നമാണ്. രാജ്യസഭയിൽ എല്ലാ പാർട്ടികളും ഒന്നിച്ച് ഓർഡിനൻസിനെ എതിർത്ത് ഒരു സന്ദേശം നൽകണം. ഈ വിഷയത്തിൽ സുപ്രീംകോടതിയേയും എഎപി സമീപിക്കുമെന്ന് കരുതുന്നു. വിഷയത്തിൽ മറ്റ് പാർട്ടികളോടും പിന്തുണയ്ക്കാൻ യെച്ചൂരി അഭ്യർത്ഥിച്ചു.




