പാലക്കാട്: പോക്‌സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീർ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ ചെർപ്പുള്ളശേരി മേഖലാ ഭാരവാഹിയായിരുന്നു.

അഹമ്മദ് കബീറിനെ പുറത്താക്കിയതായി സി പി എം ലോക്കൽ സെക്രട്ടറി അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഇന്നലെ വൈകിട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പതിനാറുകാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.