- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപി ജയരാജനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ ഇനി നടപടികളോ അന്വേഷണമോ ഇല്ല; ഇപിയ്‌ക്കെതിരായ തുടർനടപടി നീക്കം ഉപേക്ഷിച്ചെന്ന സൂചന നൽകി എംവി ഗോവിന്ദൻ; പിജെയുടെ അടുത്ത നീക്കത്തിൽ ചർച്ചകൾ
തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണങ്ങളിൽ ഇനി നടപടികളോ അന്വേഷണമോ ഇല്ല. ഇപിയ്‌ക്കെതിരായ തുടർനടപടി നീക്കം ഉപേക്ഷിച്ചെന്ന സൂചന സിപിഎം നൽകി കഴിഞ്ഞു. 'ഒരു ആക്ഷേപവും ഇല്ല ഒരു തീരുമാനവും ഇല്ല' എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ പ്രതികരണം.
സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ പരാതി ഉന്നയിച്ച കാര്യം ഇ.പി.ജയരാജൻ സ്ഥിരീകരിച്ചല്ലോ എന്ന ചോദ്യത്തിനു മറുപടിയായി അത് അദ്ദേഹത്തോടു ചോദിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. മൂന്നു ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിലും ഇതു സംബന്ധിച്ച ചർച്ചകൾ ഉണ്ടായില്ല. ഈ വിഷയത്തിൽ ഇനി പി ജയരാജൻ എന്തു നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം.
ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുർവേദ റിസോർട്ട് നിർമ്മാണത്തിനു പിന്നിൽ അനധികൃത സ്വത്ത് സമ്പാദനം നടന്നതായി പി.ജയരാജൻ ആരോപണം ഉന്നയിച്ചതു വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ വിഷയത്തെ ഗൗരവത്തോടെ എടുക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.



