ന്യൂഡല്‍ഹി: വിമര്‍ശനം നിലനിര്‍ത്തി കൊണ്ട് തന്നെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ സിപിഎം പ്രതിനിധി പങ്കെടുക്കുമെന്ന് സിപിഎം അഖിലേന്ത്യ സെക്രട്ടറി എംഎ ബേബി. വിദേശ രാജ്യങ്ങളിലെ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തെ സംബന്ധിച്ച് എന്‍ഡിഎ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചെങ്കിലും മറ്റ് മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ മോദി തയ്യാറായിട്ടില്ല, കേന്ദ്രത്തിന്റേത് വിവേചന പരമായ നടപടിയാണ്. വിഷയത്തില്‍ കേന്ദ്രം പാര്‍ലമെന്റ് സമ്മേളനം വിളിക്കുന്നില്ല എന്നും എംഎ ബേബി പറഞ്ഞു.

സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ശശി തരൂരിന്റെ നേതൃത്വത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തരൂര്‍ വിഷയം കോണ്‍ഗ്രസ്സും തരൂരും ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നാണ് എംഎ ബേബി മറുപടി പറഞ്ഞത്.