- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് സിപിഎം പ്രവർത്തകൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം വരികയാണെന്ന് പൊലീസ് അറിയിച്ചു.
Next Story




