ആലപ്പുഴ: പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കളര്‍കോട് സ്വദേശി എസ്. സന്തോഷ്‌കുമാര്‍ (44) ആണ് മരിച്ചത്. സ്റ്റേഷന്‍ കെട്ടിടത്തിന് മുകളിലെ ഷീറ്റിട്ട ഭാഗത്താണ് സന്തോഷ് കുമാറിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച ജിഡി ഡ്യൂട്ടിയിലായിരുന്ന സന്തോഷ് കുമാര്‍ രാവിലെ മുതല്‍ രാത്രി 9 വരെ സ്റ്റേഷനിലുണ്ടായിരുന്നു. നേരം വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കുന്നത് എന്നാണ് കുറിപ്പിലെ പരാമര്‍ശം.

5 വര്‍ഷമായി മുഹമ്മയിലെ ഭാര്യാവീട്ടിലാണ് താമസം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച സന്തോഷ് കുമാറിന് ഭാര്യയും രണ്ട് പെണ്‍മക്കളും ഉണ്ട്.