ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിൽ സി പി ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്. സന്തോഷ് കുമാർ (44) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷന്റെ അടച്ചുപൂട്ടിയ ടെറസിൽ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ സന്തോഷ് കുമാർ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും ഇദ്ദേഹം വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ മുഹമ്മ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.