തിരുവനന്തപുരം: മലയാള സിനിമ, ടെലിവിഷൻ, മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ എഫ് സിസിയുടെ കീഴിലുള്ള ഡിജെ യുണൈറ്റഡ് ഇലവൻ സംഘടിപ്പിച്ച സത്കർമ് സെലിബ്രിറ്റി സൂപ്പർ കപ്പ് ടൂർണമെന്റിൽ ട്രിവാൻഡ്രം സെലിബ്രറ്റി ക്രിക്കറ്റേഴ്‌സ് ജേതാക്കളായി. മോളിവുഡ് ബ്ലാസ്റ്റേഴ്‌സിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. തൃപ്പുണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ 12 ടീമുകൾ മത്സരിച്ചു.

ഡോ. ജാസ്സി ഗിഫ്റ്റ് , രാഹുൽ ഈശ്വർ, രാകേഷ് ബ്രഹ്‌മാനന്ദൻ, ഇഷാൻ ദേവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ടതാണ് ട്രിവാൻഡ്രം സെലിബ്രറ്റി ക്രിക്കറ്റേഴ്‌സ്. അമൽ (ക്യാപ്റ്റൻ),വിപിൻ(വൈസ് ക്യാപ്റ്റൻ),ആനന്ദ്,വരുൺകുമാർ,അനൂജ്,അരുൺ രാജ്,അരുൺ സാം, ഷെഫീഖ്, സതീഷ്, അരുൺകുമാർ, ജിബിൻ, റോയ്,പ്രമോദ് എന്നിവരടങ്ങിയ ടീമാണ് ജേതാക്കളായത്.