- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിൽ എം ഡി എം എയുമായി രണ്ടു യുവാക്കൾ പിടിയിൽ; കസ്റ്റഡിയിലായത് വാഹനപരിശോധനയ്ക്കിടെ
തലശേരി: തലശേരി നഗരത്തിൽ മാരകമയക്കുമരുന്നായ എം.ഡി.എംഎയുമായി രണ്ടു യുവാക്കളെ തലശേരി ടൗൺ പൊലിസ് പിടികൂടി. തലശേരി ജോസ് ഗിരിയിലെ വളപ്പിച്ചികണ്ടി ഹൗസിൽ മുഹമ്മദ് ഷാലു(23)ചൊക്ളി മാനാർ ഹൗസിൽ നദീം ഫിറോസ്(24) എന്നിവരെയാണ് തലശേരി നഗരത്തിലെ കായ്യത്ത് റോഡിൽ വാഹനപരിശോധനയ്ക്കിടെ പൊലിസ് നടത്തിയ വാഹനപരിശോധനയിൽ സ്‌കൂട്ടറിൽ 1.330 ഗ്രാം എം.ഡി. എം. എയുമായി പൊലിസ് പിടികൂടിയത്.
ഇവർ സ്വയം ഉപയോഗത്തിനും വിൽപനയ്ക്കുമായി മയക്കുമരുന്ന് കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തലശേരി ടൗൺ പൊലിസ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പൊലിസ് ഓഫീസർ പ്രകാശൻ, സിവിൽ പൊലിസ് ഓഫിസർമാരായ ഹിരൺ, സിഗിൻ, ഷിനോജ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Next Story




