- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. പാപ്പിനിശേരി സ്വദേശി കെ.സാജിദാ(29)ണ് വളപട്ടണം പൊലിസിന്റെ പിടിയിലായത്. മയ്യിൽ, കണ്ണൂർ, സിറ്റി, വളപട്ടണം എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചതു പ്രകാരം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റു ചെയ്തതിനുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
Next Story




