- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ ബാർ ഉടമകളുടെ അശ്ളീലചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിൽ
കണ്ണൂർ: തളിപ്പറമ്പിലെ ബാർ ഹോട്ടൽ ഉടമകളുടെ ചിത്രത്തോടൊപ്പം അശ്ലീല ചിത്രങ്ങളും ചേർത്ത് പോസ്റ്ററുകൾ ഉണ്ടാക്കി വ്യാപകമായി പ്രചരിപ്പിച്ചവർ സഞ്ചരിച്ച കാർ തളിപ്പറമ്പ് പൊലിസ് കസ്റ്റഡിയിലെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ കെ.ജെ മാത്യുവിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ നിന്നുമാണ് കാർ കസ്റ്റഡിയിലെടുത്തത്.
ധർമ്മശാല ബക്കളം സ്നേഹ ഇൻ, കോൾമൊട്ട പോളാരീസ്, കാട്ടാമ്പള്ളി കൈരളി ഹോട്ടൽ ഉടമകളുടെ ചിത്രങ്ങളാണ് അശ്ലീലമായി പ്രചരിപ്പിച്ചത്. ധർമ്മശാലയിലെ ബസ് സ്റ്റോപ്പുകൾ, എൻജിനിയറിങ് കോളജ് പരിസരം, മാങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെയും കടകളുടെയും മുമ്പിലാണ് ജൂലൈ 15ന് അശ്ലീല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
തുടർന്ന് രാത്രിയിൽ കെ.എൽ 41 എൽ 7502 നമ്പർ കാറിൽ എത്തിയവർ പോസ്റ്ററുകൾ പതിക്കുന്നതിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് സ്നേഹ ഇൻ ഉടമ പൊലിസിൽ പരാതി നൽകിയിരുന്നത്. തളിപ്പറമ്പ് പൊലിസ് കേസെടുത്ത് എസ്‌ഐ കെ.ജെ മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും കാർ ഏറണാകുളം സ്വദേശിയുടെതാണെന്ന് കണ്ടെത്തുകയും ചെയ്തു. വാടകക്ക് നൽകുന്ന കാർ സംഭവ സമയത്ത് വാടകക്കെടുത്തവരെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത കാർ തളിപറമ്പിൽകഴിഞ്ഞ ദിവസം എത്തിച്ചു.




