- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്ക് മടങ്ങിയ വയോധികയെ പിന്തുടർന്ന ബൈക്ക് യാത്രികൻ മൂന്നേകാൽ പവന്റെ മാലയുമായി കടന്നു; സിസിടിവിയിൽ പതിഞ്ഞ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം
തിരുവല്ല: വീട്ടിലേക്ക് തനിച്ചു നടന്നു പോയിരുന്ന വയോധികയെ ബൈക്കിൽ പിന്നാലെയെത്തിയ യാത്രികൻ കൊള്ളയടിച്ചു. മൂന്നേകാൽ പവന്റെ മാലയാണ് ബൈക്ക് യാത്രികൻ പൊട്ടിച്ചു കടന്നത്. പൊടിയാടി പായിക്കാട്ട് വീട്ടിൽ വിജയമ്മ(67)യുടെ മാലയാണ് കവർന്നത്. പൊടിയാടി പെരിങ്ങര കൃഷ്ണ പാദം റോഡിലെ പുതുശ്ശേരി പടിക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം.
പൊടിയാടി ഭാഗത്തു നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിജയമ്മയെ പിന്നാലെ ബൈക്കിൽ എത്തിയ ആൾ മാല പൊട്ടിച്ചു കടക്കുകയായിരുന്നു. വിജയമ്മയുടെ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു. സംഭവ സ്ഥലത്തിന് സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നും ബൈക്കിൽ സഞ്ചരിക്കുന്ന പ്രതിയുടെ ദൃശ്യം ലഭ്യമായെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി എസ് ഐ കവിരാജ് പറഞ്ഞു.
Next Story