- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ; 32 കാരനെ പിടികൂടിയത് കവിയൂരിലെ വീടുവളഞ്ഞ്
തിരുവല്ല : ലഹരിക്കടിമയായി എക്‌സൈസ് ഓഫീസിൽ കടന്നു കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന കവിയൂർ സ്വദേശി പിടിയിലായി. കവിയൂർ മത്തിമല വേഴു കാലായിൽ വീട്ടിൽ ജ്യോതിഷ് (32) ആണ് പിടിയിലായത്. കഴിഞ്ഞ മാസം പതിനാലാം തീയതി മഞ്ഞാടി എക്‌സൈസ് റേഞ്ച് ഓഫീസിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
മുൻ വൈരാഗ്യത്തിന്റെ പേരിൽ ജ്യോതിഷും സുഹൃത്ത് അനൂപും ചേർന്ന് എക്‌സൈസ് ഓഫീസിൽ കടന്നുകയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ ജ്യോതിഷ് വീട്ടിലെത്തിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല സിഐ പി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ച് പൊലീസിന് കൈമാറിയ അനൂപ് റിമാൻഡിൽ പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ ജ്യോതിഷിനെ റിമാൻഡ് ചെയ്തു.