- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധന ശക്തമാക്കിയത് കാരണം വിൽപ്പന നടന്നില്ല; കൈവശം സൂക്ഷിച്ച 40 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
കോയിപ്രം: കൈവശം സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല പുത്തൻ വീട്ടിൽ സന്തോഷ് (43) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 18 ചെറിയ ബോട്ടിലുകളിലായി 40 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വില്പനയ്ക്ക് എത്തിച്ചതാണെന്ന് പ്രതി വെളിപ്പെടുത്തി. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റയിലെടുത്തു.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. ജില്ലയിൽ ഇതാദ്യമായാണ് ഹാഷിഷ് ഓയിൽ മാത്രമായി പിടിച്ചെടുക്കുന്നത്. കഴിഞ്ഞവർഷം റാന്നിയിൽ നിന്നും കഞ്ചാവിനൊപ്പം 36 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാർകോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ വിദ്യാധരന്റെ മേൽനോട്ടത്തിൽ ലഹരി വസ്തുക്കൾക്കെതിരായ അന്വേഷണം പൊലീസ് വ്യാപകമാക്കി വരികയാണ്. ഡാൻസാഫ് സംഘവും കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ മുട്ടുമണിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
സന്തോഷ് ഒരു കണ്ണി മാത്രമാണെന്നും സംഘാംഗങ്ങൾക്കായുള്ള അന്വേഷണം ഊർജിതപ്പെടുത്തിയെന്നും ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കോയിപ്രം എസ്‌ഐ. അനൂപ്, എസ്‌ഐ ഷൈജു, ഡാൻസാഫ് സംഘത്തിലെ എസ്‌ഐ അജി സാമുവൽ, എഎസ്ഐമാരായ അജികുമാർ, മുജീബ്, സി.പി.ഓമാരായ ശ്രീരാജ്, മിഥുൻ, ബിനു, സുജിത്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്