- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതിയായ യുവാവിനെ മംഗലാപുരത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു
തിരുവല്ല: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ കൈനകരി പുത്തൻചിറ വീട്ടിൽ സഞ്ജു (23) വിനെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരണം സ്വദേശിയായ പെൺകുട്ടിയാണ് പരാതിക്കാരി. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് റേഡിയോളജി ഡിപ്ലോമ പഠിക്കുകയായിരുന്ന പ്രതിയെ മംഗലാപുരത്തെ താമസ സ്ഥലത്തു നിന്നും ആണ് പിടികൂടിയത്.
ഇൻസ്പെക്ടർ ഇ.ഡി ബിജുവിന്റെ നിർദ്ദേശാനുസരണം എസ്‌ഐ കവി രാജ് എസ് ഐ എസ് എസ് അനിൽ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story