- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത് ഓഗസ്റ്റിൽ; പ്രണയം നടിച്ച് വശത്താക്കി വീട്ടിലെത്തി പീഡിപ്പിച്ചത് ഡിസംബറിൽ; പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ
മല്ലപ്പള്ളി: ഇൻസ്റ്റഗ്രാം വഴി പരിചയ പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരവിപേരൂർ വള്ളംകുളം തിരുവാമനപുരം നെടുംതറയിൽ ഷാബിൻ ബിനു ജോർജി(19)നെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് പെൺകുട്ടിയുമായി യുവാവ് സാമൂഹിക മാധ്യമം വഴി പരിചയത്തിലാവുന്നത്. പിന്നീട് പ്രണയം നടിച്ച് വശത്താക്കി. സൗഹൃദം പ്രണയമായപ്പോൾ ഡിസംബർ 14 ന് പകൽ 11. 30 ന് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കിടപ്പുമുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സ്റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം എസ്.സി.പി.ഓ ഷെറീന അഹമ്മദ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, ഇന്നലെ പുലർച്ചെ തിരുവാമനപുരത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയെയും പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ എസ് ഐ ആദർശ്, എ എസ് ഐമാരായ പ്രസാദ്, ഉണ്ണിക്കൃഷ്ണൻ, അജു കെ അലി, എസ് സി പി ഓമാരായ അൻസിം, ഷെരീഫ്, സി പി ഓ വരുൺ എന്നിവരും പങ്കെടുത്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്