- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീതം വച്ചപ്പോൾ ഓഹരി കുറഞ്ഞു; പിതാവിനെ കട്ടിലിൽ നിന്ന് വാരി തറയിലടിച്ചു; മകൻ അറസ്റ്റിൽ
പത്തനംതിട്ട: വീതം വച്ചപ്പോൾ വസ്തുവിന്റെ ഓഹരി കുറഞ്ഞു പോയതിന് പിതാവിനെ കട്ടിലിൽ നിന്ന് വാരി തറയിൽ അടിച്ച മകൻ അറസ്റ്റിൽ. വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽ കല്ലിരിക്കുംപറമ്പിൽ കെ ടി മാത്യുവിന്റെ മകൻ അനു എന്ന് വിളിക്കുന്ന തോമസ് മാത്യു (41)വിനെയാണ് പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഞായറാഴ്ച രാത്രി ഒമ്പതിനാണ് മാത്യു(80)വിനെ മകൻ ചീത്ത വിളിച്ചുകൊണ്ട് കട്ടിലിൽ നിന്നും വലിച്ച് താഴെയിട്ടത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തിറങ്ങി ഇഷ്ടിക എടുത്തെറിഞ്ഞുവെങ്കിലും ദേഹത്തു കൊണ്ടില്ല. പിറ്റേദിവസം മാത്യു പെരുനാട് പൊലീസ് സ്റ്റേഷനിലെത്തി മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
അന്വേഷണം ആരംഭിച്ച പൊലീസ് സ്ഥലത്തുനിന്നും ഇഷ്ടിക കണ്ടെടുത്തു. തുടർന്ന് പ്രതിക്കായി നടത്തിയ തെരച്ചിലിൽ പേഴുംപാറ ബൗണ്ടറിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പൊലീസ് ഇൻസ്പെക്ടർ രാജിവ് കുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ വി കെ രവീന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്