- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധരാത്രിയിൽ ഇറങ്ങി വർക്ഷോപ്പുകളിൽ പണിക്ക് ഇട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കും; മൂന്നംഗ സംഘം തിരുവല്ലയിൽ അറസ്റ്റിൽ
തിരുവല്ല: അർധരാത്രിയിൽ ഇറങ്ങി വർക്ഷോപ്പിൽ പണിക്ക് ഇട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി അടിച്ചു മാറ്റി ആക്രി കടകളിൽ വിറ്റിരുന്ന മൂന്നംഗ സംഘം പൊലീസ് പിടിയിൽ.
നിരണം മണപ്പുറത്ത് വീട്ടിൽ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടിൽ ഷാജൻ (45) നിരണം ചെമ്പിൽ വീട്ടിൽ വിനീത് തങ്കച്ചൻ (24) എന്നിവരാണ് പിടിയിലായത്.
പരുമല തിക്കപ്പുഴയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനി ലോറിയിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. 12 ന് അർധരാത്രിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷണ സംഘത്തിലെ സുരാജ് പരുമലയിലെ ബാറ്ററി കടയിൽ ഫോണിൽ വിളിച്ച് പഴയ ബാറ്ററി വിലയ്ക്കെടുക്കുമോ എന്ന് അന്വേഷിച്ചിരുന്നു. തുടർന്ന് സംഘം ബാറ്ററി കടയിൽ എത്തുകയും ചെയ്തു.
ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രി കടയിൽ നിന്നും പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികൾക്കെതിരെ പുളിക്കീഴ്, മാന്നാർ പൊലീസ് സ്റ്റേഷനുകളിൽ മോഷണം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
എസ് ഐ മാരായ ജെ. ഷെജീം, ഷിജു പി. സാം, എ എസ് ഐ മാരായ എസ്. എസ് അനിൽ, സദാശിവൻ, സിപിഒ മാരായ രാജേഷ്, നവീൻ, അനൂപ്, സുദീപ്, ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്