കൊല്ലം: ബംഗളൂരിൽ നിന്നും തിരുവനന്തപുരം വഴി കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി. കൊട്ടിയം പൊലീസ് ശനിയാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ബസ് യാത്രക്കാരായ യുവാക്കളിൽ നിന്നും നിരോധിത മയക്കുമരുന്ന് പിടികൂടിയത്. മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയിൽ നിഖിൽ സുരേഷ് (30), കൊട്ടിയം പാറക്കുളം വലിയ വിള വീട്ടിൽ മൻസൂർ (31)എന്നിവരാണ് പിടിയിലായത്.

നിഖിലിന്റെ പക്കൽ നിന്നും 27 ഗ്രാം എംഡിഎംഎയും മൻസൂറിന്റെ പക്കൽ നിന്നും 26 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. മൻസൂറിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്.