- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളപട്ടണം സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി വിളിച്ചുവരുത്തി; കാറും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ നാലംഗസംഘം അറസ്റ്റിൽ
തലശേരി: വളപട്ടണം സ്വദേശിയായ മധ്യവയസ്‌കനെ ഹണിട്രാപ്പിൽ കുടുക്കി കാറും പണവും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. തലശേരി ലോട്ടസ് ടാക്കീസിനു സമീപം താമസിക്കുന്ന നടമ്മൽ വീട്ടിൻ ജിബിൻ(25) മുഴപ്പിലങ്ങാട് ശ്രീലക്ഷ്മി ഹൗസിൽ അശ്വതി(19) കതിരൂർ വേറ്റുമ്മൽ കേളോത്ത് വീട്ടിൽ സുബൈർ(33) പാനൂർ മുത്താറിപ്പീടിക കണ്ണച്ചാൻക്കണ്ടിയിൽ വീട്ടിൽ ഷഫ്നാസ്(25) എന്നിവരെയാണ് തലശേരി ടൗൺ സി. ഐ എം. അനിലും സംഘവും അറസ്റ്റു ചെയ്തത്.
വ്യാപാരിയായ കണ്ണൂർ ചിറക്കൽ ശാന്തിനികേതിൽ മോഹൻദാസിന്റെ (56) പരാതിപ്രകാരമാണ് പൊലിസ് കേസെടുത്തത്. സംഭവത്തിൽ ഒരു പതിനെട്ടുവയസുകാരി ഉൾപ്പെട്ടതായും സൂചനയുണ്ട്. അക്രമികൾ തട്ടിയെടുത്ത കാറും ഇവർ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തു. തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ വച്ചാണ് കാർ കണ്ടെടുത്ത്.
ബുധനാഴ്‌ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഹൻദാസിനെ വിളിച്ചുവരുത്തിയ സംഘം ഇയാളുടെ കാർ തട്ടിയെടുക്കുകയും മുദ്രപത്രങ്ങളിൽ ഒപ്പിട്ടുവാങ്ങിയ ശേഷം മമ്പറത്ത് ഇറക്കി വിടുകയുമായിരുന്നു. ഇയാൾ തലശേരിയിലെത്തി പരാതി നൽകിയതിനെ തുടർന്നാണ് പൊലിസ് കേസെടുത്തതും പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയതും.
പിടിയിലായ ജിബിൻ സ്ഫോടന കേസിൽ പ്രതിയാണെന്നും പൊലിസ് പറഞ്ഞു. തലശ്ശേരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സജീഷ്, രൂപേഷ് സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാമേഷ്, സിഗിൽ, അനീഷ് എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. വളരെ ആസൂത്രിതമായാണ് മധ്യവയസ്‌കനെ കൊള്ളയടിക്കാനാണ് പ്രതികൾ പദ്ധതിയിട്ടതെന്നാണ് പൊലിസ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇവർ നേരത്തെ ഇത്തരത്തിൽ ഹണിട്രാപ്പ് നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയിൽ ഹാജരാക്കും.




