- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയ കേസിൽ നാലാമനും പിടിയിൽ; വടശേരിക്കരയിൽ വനപാലകർക്ക് മുന്നിൽ കീഴടങ്ങിയത് തേക്കുതോട് സ്വദേശി സന്ദീപ്
പത്തനംതിട്ട: പന്നിപ്പടക്കം വച്ച് മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ കേസിൽ നാലാമനും അറസ്റ്റിൽ. തേക്കുതോട് താഴേപൂച്ചക്കുളം ചരിവുപറമ്പിൽ എസ്. സന്ദീപിനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതി വടശേരിക്കരയിൽ വനപാലകർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.
തണ്ണിത്തോട് പൂച്ചക്കുളം വനത്തിൽ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ കൊന്ന് ഇറച്ചി കഷണങ്ങളാക്കി കടത്തുകയായിരുന്നു. മാംസം കടത്താൻ ഉപയോഗിച്ച ബൊലേറോ ജീപ്പും ഓട്ടോറിക്ഷയും മലയാലപ്പുഴ, തണ്ണിത്തോട് എന്നിവടങ്ങളിൽ നിന്നും ഗുരുനാഥന്മണ്ണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ അലിം, സെക്്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജയകുമാർ, മനോജ് എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. വാഹനം ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മെയ് 27 ന് രാത്രിയിൽ ചിറ്റാർ നീലിപിലാവ് കോയിക്കലേത്ത് വീട്ടിൽ കെ.കെ. അംബുജാക്ഷൻ, തെക്കേക്കര പുളിമൂട്ടിൽ പി.പി.രാജൻ എന്നിവരെയും തുടർന്ന് അജി എന്നയാളിനെയും വടശേരിക്കര റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും വേട്ടയാടിയ മ്ലാവിന്റെ ഇറച്ചിയും പന്നിപ്പടക്കവും കടത്താനുപയോഗിച്ച സ്‌കൂട്ടറും വനപാലകർ കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ മറ്റൊരു പ്രതി അനിൽകുമാർ ഒളിവിലാണ്.
ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുന്നതായും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും വിശദമായി പരിശോധിക്കുകയാണെന്ന് വടശേരിക്കര റേഞ്ച് ഓഫിസർ കെ.വി. രതീഷ് പറഞ്ഞു. പൂച്ചക്കുളം വനമേഖലയിൽ പടക്കം കടിച്ച നിലയിൽ കണ്ടെത്തിയ മ്ലാവിനെ അവിടെ വച്ച് മുറിച്ചു കഷണങ്ങൾ ചാക്കുകളിലാക്കി കടത്തിയെന്നും ഇറച്ചി ചിറ്റാറിലും പരിസരങ്ങളിലും വിൽപ്പന നടത്തിയെന്നുമാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്