- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; പോരാത്തതിന് ഒരു സ്റ്റേഷനിൽ രണ്ടു പോക്സോ കേസുകളിലും പ്രതിയായപ്പോൾ നാടുവിട്ടു; ആറന്മുളക്കാരൻ സുരേഷിനെ ആന്ധ്രയിൽ നിന്ന് പൊക്കി കേരളാ പൊലീസ്
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കേ ഒരു സ്റ്റേഷനിൽ തന്നെ രണ്ടു പോക്സോ കേസുകളിൽ കൂടി അകപ്പെട്ട് നാടുവിട്ടയാളെ പൊലീസ് ആന്ധ്രയിൽ നിന്ന് പിടികൂടി. എരുമക്കാട് മോടിയിൽ വീട്ടിൽ എം.കെ. സുരേഷിനെയാണ് (46 ) പത്തനംതിട്ട ഡിവൈ.എസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്്ത രണ്ടു പോക്സോ കേസുകളിൽ പ്രതിയായ സുരേഷിനെ ആന്ധ്രയിലെ ചിറ്റൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇയാൾക്കെതിരേ ആറന്മുളയിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത്. എട്ടു മാസമായി ഹൈദരാബാദ്, ചിറ്റൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. സൈബർ സെൽ മുഖേനെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ ഒളിയിടം കണ്ടെത്തിയത്.
പ്രത്യേക അന്വേഷണ സംഘം അവിടെയെത്തി ആന്ധ്രാപ്രദേശ് പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. ആറന്മുള സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മഹാജന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാർ, ആറന്മുള ഇൻസ്പെക്ടർ സി.കെ.മനോജ്, എസ്‌ഐ അലോഷ്യസ് , സ്പെഷ്യൽ സ്‌ക്വാഡിലെ അംഗങ്ങളായ ജയകൃഷ്ണൻ, സുകേഷ് രാജ്, അബ്ദുൽ ഷഫീഖ്, ആറന്മുള സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സലിം, പ്രദീപ്, അനിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്