കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവിന്റെ പെൺസുഹൃത്ത് ബാത്ത്റൂമിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.കൂത്തുപറമ്പ് പാറാൽ സ്വദേശിനിയായ യുവതിക്കെതിരെയാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. 2017 നവംബർ നാലിനാണ് സംഭവം.

ചക്കരക്കൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരിയുടെപരാതിയിലാണ് കേസ്. പിതാവിന്റെ പെൺ സുഹൃത്തിന്റെ പാറാലിലെ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.സംഭവം നടന്നത് കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലായതിനാൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചക്കരക്കൽ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കൂത്തുപറമ്പ് പൊലീസിന് കൈമാറുകയായിരുന്നു.

പരാതി നൽകിയതിനു ശേഷം പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തതിനു ശേഷമാണ് പൊലിസ് പോക്സോ കേസ് ചുമത്തിയത്.