- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറിലെ തർക്കത്തിൽ ഖലാസിയെ കുത്തിക്കൊന്ന കേസ്; ജിം നടത്തിപ്പുകാരനായി തിരച്ചിൽ ഊർജ്ജിതമാക്കി; ജില്ല വിട്ടതായി പൊലീസിന് തെളിവ്
കണ്ണൂർ: വളപട്ടണത്തെ ഖലാസിയായ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയലെ കാട്ടാമ്പള്ളി കൈരളി ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി കണ്ണൂർ ജില്ല വിട്ടതായി സംശയിക്കുന്നതായി കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ കണ്ണൂർ എ.സി.പി ഓഫീസിൽ അറിയിച്ചു.
പ്രതിയായ അഴീക്കോട് മൂന്ന്നിരത്ത് സ്വദേശിയായ നിഷാം എരണാകുളം, കോട്ടയം ജില്ലകളിൽ എത്തിയതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. നിസാം എത്തിയെന്നു സംശയിക്കുന്ന ജില്ലകളിൽ അവിടുത്തെ പൊലിസിന് ഇയാളെ കുറിച്ചുള്ളവിവരം നൽകിയിട്ടുണ്ടെന്നും എ.സി.പി അറിയിച്ചു.പൊലിസ് പരിശോധനയിൽ കാട്ടാമ്പള്ളിയിൽ ബൈക്കിൽ രക്ഷപ്പെട്ട നിസാം വെള്ളിയാഴ്‌ച്ച രാവിലെ കോഴിക്കോട് ജില്ല കടന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ചിറക്കൽ കീരിയാട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ടി.പി റിയാസാണ്(43) കൊല്ലപ്പെട്ടത്.
കാട്ടമ്പള്ളി കൈരളി ബാറിൽ വ്യാഴാഴ്‌ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ നിസാം റിയാസിനെ കുത്തുകയായിരുന്നുവെന്ന് മയ്യിൽ പൊലിസ് പറഞ്ഞു. സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയ്യിൽ എസ്. എച്ച്. ഒ ടി.പി സുമേഷിനാണ് അന്വേഷണ ചുമതല.
അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ നിസാം അവിടെ ജിംനേഷ്യം നടത്തിവരികയാണെന്നു പൊലിസ് പറഞ്ഞു. റിയാസിന്റെ സുഹൃത്ത്സന്ദീപുമായി ബാറിൽ വെച്ചുണ്ടായ തർക്കത്തിലിടപ്പെട്ടതാണ് റിയാസിനെ ബാറിന് പുറത്തു കാത്തുനിന്നു കുത്തികൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമികാ അന്വേഷണറിപ്പോർട്ട്. ഇതിനു ശേഷം ഇയാൾ തന്റെ ബുള്ളറ്റിൽ രക്ഷപ്പെടുകയായിരുന്നു.
നിസാമിന്റെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചു പൊലിസ് പരിശോധിച്ചുവരികയാണ്. ഒരു പ്രമുഖ പാർട്ടിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ആരോപണം പൊലിസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ കൊലപാതകത്തിന് കാരണമായത് വ്യക്തിപരമായ തർക്കമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബാറിലുണ്ടായ തർക്കത്തിനിടെയാണ് റിയാസിനെ പ്രകോപനമുണ്ടായ നിസാം ഇടനെഞ്ചിൽ കത്തിക്കൊണ്ടു നെഞ്ചിൽ കുത്തിക്കൊന്നത്. സംഭവത്തിന് ശേഷം കൈരളി ഹോട്ടലിലെ ബാർ പൊലിസ് അടപ്പിച്ചിട്ടുണ്ട്. കൊലനടന്ന സ്ഥലത്ത് കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗം പരിശോധന നടത്തി.




