- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും ബ്രൗൺ ഷുഗർ വിൽപന; തേഞ്ഞിപ്പലത്ത് 35 ഓളം പാക്കറ്റ് ബ്രൗൺ ഷുഗറുമായി രണ്ടു പേർ പിടിയിൽ
മലപ്പുറം: വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികളേയും കേന്ദ്രീകരിച്ച് വില്പനക്കായി കൊണ്ടുവന്ന 35 ഓളം പാക്കറ്റ് ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിലായി. തേഞ്ഞിപ്പാലം പൈങ്ങോട്ടൂർ സ്വദേശി നീലടത്ത് മലയിൽ മുഹമ്മദ് നിഷാദ് (37), കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മണ്ണാറിൽ മുഹമ്മദ് അജ്മൽ തേഞ്ഞിപ്പാലം കാക്കഞ്ചേരിയിൽ വച്ചാണ് ഇവർ പിടിയിലായത്.
യൂണിവേഴ്സിറ്റി പരിസരം കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇപ്പോൾ പിടിയിലായത്. ഇവരുടെ സംഘത്തിൽ പെട്ട 2 പേരെ 15 ഗ്രാമോളം ബ്രൗൺഷുഗറുമായി കഴിഞ്ഞമാസം കൊണ്ടോട്ടിയിൽ നിന്നും പിടികൂടിയിരുന്നു. പിടിയിലായ നിഷാദ് ആന്ധ്രയിൽ നിന്നും കഞ്ചാവുമായി പിടിക്കപ്പെട്ട് ജയിലിൽ ഒരു വർഷത്തോളം കിടന്നതിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയതാണ്.
പിടിയിലായ ഇരുവർക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി കേസുകൾ നിലവിൽ ഉണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം എസ്‌ഐ വിപിൻ പിള്ളയുടെ നേതൃത്വത്തിൽ DANSAF ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.




