- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശേരിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ; പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത് ആഡംബര ജീവിതത്തിനായി
കൊച്ചി: നിരോധിത മയക്കു മരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കളമശ്ശേരി, വിദ്യാനഗർ, എട്ടുകാട്ടിൽ ഹൗസ് കരിം മകൻ ഉനൈസ് ഇ കെ (വയസ്സ് 31), തൃക്കാക്കര നോർത്ത്, മലൈതൈക്കാവ്, തലക്കോട്ടിൽ വീട്ടിൽ, ഷെരീഫ് മകൻ ഷിനാസ് ടി എസ് (വയസ്സ് 28) എന്നിവരാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
ടൗൺഹാളിന് സമീപം ചുവന്ന ഹ്യുണ്ടായി കാറിൽ വന്ന ഒരാൾ എം ഡി എം എ വിൽപ്പന നടത്തുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻഐപിഎസിന്റെ നിർദ്ദേശപ്രകാരം കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 4.40 ഗ്രാം എംഡിഎംഎ യുമായി ഷിനാസ് പിടിയിലാവുന്നത്.
ഇയാളെ വിശദമായി ചോദ്യം ചെയ്ത പൊലീസിന് എംഡിഎംഎ ഇയാൾക്കു വിൽപ്പന നടത്തിയ ആളെ പറ്റി സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് 15.45 ഗ്രാം എംഡിഎംഎ യുമായി ഉനൈസിനെ ചങ്ങമ്പുഴ ഗ്രൌണ്ട് ഭാഗത്ത് നിന്നും പിടികൂടിയത്. മഹീന്ദ്ര താർ ജീപ്പിൽ കറങ്ങിനടന്ന് ആവശ്യക്കാർക്ക് എം ഡി എം എ എത്തിച്ചു വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
പ്രതികൾ ആഡംബര ജീവിതം നയിക്കുന്നതിനായാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ കളമശ്ശേരി സബ് ഇൻസ്‌പെക്ടർമാരായ വിനോജ് എ ,അജയകുമാർ.കെ.പി, എഎസ്‌ഐ സുനിൽകുമാർ, എസ്സിപിഒ മാരായ ബിനു , ഇസഹാക്, ശ്രീജിത്ത്, ശ്രീജിഷ്, ഷമീർ സിപിഒ മാരായ ഷിബു, കൃഷ്ണരാജ്, വിനീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, സമൂഹങ്ങൾക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന മയക്കുമരുന്ന് വിൽപനക്കാർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.




