കൊച്ചി: ഗ്ലോറിയ ചിട്ടിതട്ടിപ്പ് രണ്ട് പ്രതികൾ പിടിയിൽ. എറണാകുളം തേവര കൊന്തുരുത്തി പള്ളിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഗ്ലോറിയ ചിറ്റ്‌സ് എന്ന ചിട്ടി കമ്പനി നടത്തി നിരവധി ആളുകളെ കബളിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്ന കാട്ടിപ്പറമ്പിൽ, കോന്തുരുത്തി, തേവര സ്വദേശികളായ ബോണി ( 47) കാട്ടിപ്പറമ്പിൽ, കെ.ബി ഇഗ്‌നേഷ്യസ്(46) എന്നിവരെയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതികൾ ബാംഗ്ലൂർ, മൈസൂർ, ഗുഡല്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു,.പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് കീഴടങ്ങിയത്. കോന്തുരുത്തി പരിസരങ്ങളിലുമുള്ള സാധാരണക്കാരും കൂലിപ്പണിക്കാരുമായിട്ടുള്ള ജനങ്ങളെ ഭക്തിയിലൂടെ കൗൺസിലിങ്ങിലൂടെയും പറഞ്ഞു വിശ്വസിച്ച് ഒന്നാം പ്രതിയായ സിസിലിയാണ് ആളുകളെ ചിട്ടിയിൽ ചേർത്തിരുന്നത്. അടവുകൾ പൂർത്തിയായ ചെട്ടിപ്പണം നൽകാതെ പുതിയ ചിട്ടികൾ ചേർത്തും ഉയർന്ന പലിശ വാഗ്ദാനം നൽകിയും ആളുകളെ ചതിക്കുകയായിരുന്നു.

വിവാഹ ആവശ്യത്തിനും കുട്ടികളുടെ പഠനാവശ്യത്തിനുമായി ചിട്ടി പിടിച്ചവർ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതികൾ ഒളിവിൽ പോയത്. പ്രലോഭനങ്ങൾ നൽകി പരാതിക്കാരെ പൊലീസിൽ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. പ്രതികൾ അറസ്റ്റിലായത് മനസ്സിലാക്കി കൂടുതൽ പേർ പരാതിയുമായി മുന്നോട്ടു വരികയായിരുന്നു. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ. പി.രാജകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ എം എസ് ഫൈസൽ സബ് ഇൻസ്‌പെക്ടർ മരായ ശരത്ത്,ഉണ്ണികൃഷ്ണൻ, SCPO മാരായ സനീഷ്, ബീന, ജിഷ CPO സുമേഷ്, Dvr CPO തിലകൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത് .