- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡി.ജെ പാർട്ടിക്കിടയിൽ അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ; ഇവർ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചത് പാർട്ടിയിൽ ഒരാളെ കയറ്റി വിടാത്തതിനെ തുടർന്ന്
കൊച്ചി: കടവന്ത്ര ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടയിൽ ഹോട്ടൽ ജീവനക്കാരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. നോർത്ത് പരവൂർ സ്വദേശികളായ നിതിൻ ബാബു (22), ലിജോയ് കെ സിജോ (22) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച 23 വയസ്സിന് മുകളിലുള്ളവർക്കായി നടത്തിയ ഡീജെ പാർട്ടിയിൽ ഒരാളെ കയറ്റി വിടാത്തതിലുള്ള വിരോധം മൂലം പ്രതികൾ യാതൊരു പ്രകോപനവും കൂടാതെയാണ് ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതികളായിട്ടുള്ളവരും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടവരുമാണ് പ്രതികൾ.
മയക്കുമരുന്നിനു അടിമപ്പെട്ട പ്രതികൾ കയ്യിൽ കരുതിയിരുന്ന പേന കത്തികൊണ്ടാണ് ആക്രമണം നടത്തിയത്. 1 ാം പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ശശിധരൻ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം എറണാകുളം അസ്സി. കമ്മീഷണർ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്‌പെക്ടർ ഫൈസൽ എം.എസ്, സബ്ബ് ഇൻസ്‌പെക്ടർ ശരത്ത്.സി, അസ്സി.സബ്ബ് ഇൻസ്‌പെക്ടർ ഷുക്കൂർ സീനിയർ സി.പി.ഒ മാരായ രാഹുൽ,ജിപിൻ ലാൽ, സി.പി.ഒ രാജീവ് എന്നിവരാണ് അന്വേണ സംഘത്തിൽ ഉണ്ടായിരുന്നത്.




